കൊച്ചി: ബ്രഹ്മപുരത്ത് 500 ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് വേണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഹൈക്കോടതി നിയമിച്ചിരിക്കുന്ന അമിക്കസ്ക്യൂറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികളല്ലാം പ്രഖ്യാപനം മാത്രമായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്ലാന്റ് നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |