കൊടുമൺ: കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും പ്ളാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനും എ.ഐ.സി.സി മുൻ അംഗവുമായ കൊടുമൺചക്കാലയിൽ ജി. ഗോപിനാഥൻ നായർ (കൊടുമൺ ഗോപിനാഥൻ നായർ 90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. പറക്കോട് പി.ജി.എം.എച്ച്.എസ് റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പി.ജി.എം സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക പരേതയായ രാധാദേവിയമ്മ. മക്കൾ: ജി. രവികുമാർ (ബിസിനസ്), ജി. ഗീത (റിട്ട. അദ്ധ്യാപിക, ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ), പരേതനായ ഹരികുമാർ. മരുമക്കൾ: ഷൈലജപിള്ള (ദുബായ്), എസ്.യു.കെ. ഉണ്ണിത്താൻ (റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ എസ്.ബി.ഐ തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |