SignIn
Kerala Kaumudi Online
Saturday, 27 April 2024 1.57 AM IST

കൊല്ലത്തുകാർക്ക് കോളടിച്ചു, 2025ൽ മറ്റുജില്ലക്കാരും ഇവിടേക്കൊഴുകും

kollam

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ എയർപോർട്ട് മോഡലിലുള്ള വികസനം 2025ൽ പൂർത്തിയാക്കി കമ്മിഷൻ ചെയ്യും. ആദ്യഘട്ട നിർമ്മാണം 2024 ജനുവരിയിൽ പൂർത്തിയാക്കാനും ചെന്നൈ ദക്ഷിണ റയിൽവേ ആസ്ഥാനത്ത് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. റെയിൽവേ സ്റ്റേഷൻ വികസനം ആരംഭിച്ച ഘട്ടത്തിൽ പദ്ധതി നിർവഹണത്തിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തിൽ നിന്ന് ആറുമാസം മുമ്പേ പൂർത്തിയാക്കാവുന്ന വിധം നിർമ്മാണം അതിവേഗതയിലാണെന്ന് മേൽനോട്ട ചുമതലയുള്ള ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യോഗത്തെ അറിയിച്ചു.

വികസനം ഇതുവരെ

കൊല്ലം റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട നിർമ്മാണത്തിന് അതിവേഗം

കൊല്ലം മെമു ഷെഡ് സമഗ്ര വികസനത്തിന് കരാർ

കൊല്ലം - ചെങ്കോട്ട ട്രെയിനുകളിൽ എൽ.എച്ച്.ബി കോച്ചാക്കാനുള്ള നടപടി പുരോഗമിക്കുന്നു

പുനലൂർ - ഗുരുവായൂർ എക്സ്‌പ്രസ് മധുര വരെ നീട്ടാനും വിസ്റ്റോഡോം കോച്ച് ഘടിപ്പിക്കാനും പ്രേമചന്ദ്രന്റെ ശുപാർശ

തിരുനെൽവേലി ഗാന്ധിദാം ഹംസഫർ എക്‌സിപ്രസിന് കൊല്ലത്ത് സ്റ്റോപ്പിന് പ്രാഥമിക ധാരണ

പൂനലൂർ - ചെങ്കോട്ട സെക്ഷനിലെ ട്രെയിനുകളിൽ കോച്ചുകൾ വർദ്ധിപ്പിക്കാൻ പരിശോധന

ഭഗവതിപുരം- ഇടമൺ വൈദ്യുതീകരണം ഡിസംബറിൽ പൂർത്തിയാകും

എറണാകുളം- വേളാങ്കണ്ണി- എറണാകുളം സ്പെഷ്യൽ സർവീസ് ബൈവീക്കിലി റഗുലർ എക്സ്‌പ്രസാക്കാനുള്ള നടപടികൾ പൂർത്തിയായി

തിരുനെൽവേലി പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടിയിലേയ്ക്ക് ദീർഘിപ്പിക്കുന്നത് ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിൽ

തിരുവനന്തപുരം - മധുര അമൃത എക്‌സ്‌പ്രസ് രാമേശ്വരത്തേയ്ക്ക് നീട്ടും

കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിലെ ഫുട് ഓവർ ബ്രിഡ്ജും ഒന്നും രണ്ടും ഫ്‌ളാറ്റ്‌ഫോമുകളുടെ വികസനവും സെപ്തംബറിൽ പൂർത്തിയാകും

ചന്ദനത്തോപ്പ്, തെന്മല, ഇടമൺ, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ് സ്റ്റേഷനുകളിലെ ഫ്‌ളാറ്റ്‌ഫോം വികസനത്തിന് 2.50 കോടി

കുണ്ടറ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ ഷെൽട്ടർ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും

പുനലൂർ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

പുനലൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ടെണ്ടർ പൂർത്തിയായി. ഇവിടെ മൂന്നാം പ്ലാറ്റ്‌ഫോമിനുള്ള സാങ്കേതിക പരിശോധന കഴിഞ്ഞു. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിൽ ലിഫ്ട് സ്ഥാപിക്കാൻ 40 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ചു. ട്രെയിനുകളുടെ ബോഗികളിൽ വെള്ളം നിറയ്ക്കാനുള്ള 1.45 കോടിയുടെ സംവിധാനം ആഗസ്റ്റിൽ പൂർത്തിയാക്കും.

ട്രെയിനുകൾ യോജിപ്പിക്കും

ഗുരുവായൂർ പുനലൂർ ഗുരുവായൂർ എക്‌സ്‌പ്രസ്, മധുര ചെങ്കോട്ട മധുര പാസഞ്ചർ, ചെങ്കോട്ട കൊല്ലം ചെങ്കോട്ട പാസഞ്ചർ എന്നിവ യോജിപ്പിച്ച് ഗുരുവായൂർ മധുര ഇന്റർസിറ്റി എക്‌സ്‌പ്രസാക്കാനുള്ള പഠനങ്ങൾ പൂർത്തിയാക്കി, അനുമതിക്കായി റെയിൽവേ ബോർഡിന് സമർപ്പിച്ചു.

ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ്

വിശാഖപട്ടണം -കൊല്ലം ട്രെയിൻ പുനലൂരിലേയ്ക്ക് ദീർഘപ്പിക്കുക, ധൻബാദ് എക്സ്‌പ്രസ് കൊല്ലത്തേയ്ക്ക് ദീർഘിപ്പിക്കുക, തിരുനെൽവേലിയിൽ നിന്ന് തെങ്കാശി കൊല്ലം, ആലപ്പുഴ വഴി മംഗലാപുരത്തേയ്ക്ക് പുതിയ ട്രെയിൻ സർവീസ്, കൊല്ലം ചെങ്കോട്ട വഴി തിരുവന്തപുരത്ത് നിന്ന് തിരുപ്പതിയിലേയ്ക്ക് പുതിയ സർവീസ്, കൊല്ലം ചെങ്കോട്ട പാസഞ്ചർ ട്രെയിനിന്റെ സമയം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ച് തിരുനെൽവേലിയിലേയ്ക്ക് ദീർഘിപ്പിക്കൽ തുടങ്ങിയ എം.പിയുടെ നിർദേശങ്ങൾ സർവീസുകൾ ക്രമീകരിക്കുന്ന സമയത്ത് പരിഗണിക്കുമെന്നും ദക്ഷിണ റെയിൽവേ ഉറപ്പ് നൽകി.

കല്ലുംതാഴം ആർ.ഒ.ബി പരിഗണനയിൽ

കൊല്ലം എസ്.എൻ കോളേജ്, കൂട്ടിക്കട ആർ.ഒ.ബി സ്ഥലമേറ്റെടുക്കലിലേക്ക് പോളയത്തോട് ആർ.ഒ.ബിയുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു ഇരവിപുരം ആർ.ഒ.ബി നവംബറിൽ പൂർത്തിയാകും പള്ളിമുക്കിലും ഇളമ്പള്ളൂരിലും അനക്കമില്ല കുണ്ടറ പള്ളിമുക്ക് ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് റയിൽവേ 2017 ഡിസംബറി അംഗീകാരം നൽകിയതാണ്. പ്രവൃത്തി സംസ്ഥാന സർക്കാർ കെ.ആർ.എഫ്.ബിയെ ഏൽപ്പിച്ചെങ്കിലും ചലനമില്ല. ഇളമ്പള്ളൂർ ആർ.ഒ.ബിയുടെ നിർമ്മാണത്തിനും സംസ്ഥാന സർക്കാർ ഏജൻസിയെ നിശ്ചയിച്ചിട്ടില്ല. കൊവിഡിനെ തുടർന്ന് ആര്യങ്കാവ്, തെന്മല, കുണ്ടറ, പെരിനാട്, മയ്യനാട്, പരവൂർ സ്റ്റേഷനുകളിൽ നിറുത്തലാക്കിയ വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ റെയിൽവേ മന്ത്രാലയം സ്വീകരിച്ചുവരുന്നതായും ജനറൽ മാനേജർ അറിയിച്ചിട്ടുണ്ട്- എൻ.കെ.പ്രേമചന്ദ്രൻ എംപി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM, RAILWAY STATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.