ന്യൂഡൽഹി: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരാനുള്ള സഹകരണവും പിന്തുണയും ഉറപ്പു നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം മന്ത്രി കൈമാറി. 300 സിറിയൻ വിദ്യാർത്ഥികളെ കൂടി കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് സ്കീമിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. സിറിയൻ പ്രധാനമന്ത്രി ഹുസൈൻ അർണോസ്, ആരോഗ്യമന്ത്രി ഡോ. ഹസ്സൻ അൽ ഗബ്ബാഷ് എന്നിവരെയും മുരളീധരൻ സന്ദർശിച്ചു. ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ സഹകരണം ചർച്ച ചെയ്തു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ കണ്ട മന്ത്രി പ്രവർത്തനങ്ങളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |