പാലക്കാട്: അട്ടപ്പാടിയിൽ ഒറ്റയാൻ കാറ് തകർത്തു. വയോധികയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. പരപ്പൻതറയിൽ നിന്ന് ചിരക്കടവിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്.
ഒറ്റയാൻ കാർ മൂന്ന് തവണ കൊമ്പിൽ കോർത്ത് ഉയർത്തി. വണ്ടിയിലുള്ളവർ ബഹളം വച്ചതോടെ ആന തിരികെ പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |