ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ വരി നിൽക്കുന്നവർക്ക് എലിയുടെ കടിയേൽക്കുന്നു. നടപ്പുരകളിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾക്ക് പുറമേ എലികളെയും ദർശനത്തിനെത്തുന്നവർ പേടിക്കേണ്ട സ്ഥിതിയായി.
കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ മൂന്ന് ഭക്തർക്ക് എലിയുടെ കടിയേറ്റു. ഒരാളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. നാലമ്പലത്തിനകത്തേക്ക് കയറാൻ ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളിൽ വരി നിൽക്കുമ്പോഴാണ് കടിയേൽക്കുന്നത്. ഒരു മാസം മുമ്പ് ക്ഷേത്രം കാവൽക്കാരന് കടിയേറ്റിരുന്നു.
കൊടിമരത്തിന് തെക്ക് ഭാഗത്ത് കൂട്ടിയിട്ടിട്ടുള്ള നെല്ല് ചാക്കുകൾ ഉൾപ്പെടെയുള്ള വഴിപാട് സാധങ്ങൾക്കിടയിൽ നിന്നാണ് എലികളെത്തുന്നത്. കടിയേൽക്കുന്നവരെ ചികിത്സിക്കാൻ ദേവസ്വം ആശുപത്രിയിൽ സംവിധാനമില്ല. ഇതേത്തുടർന്ന് കടിയേൽക്കുന്നവരെ മെഡിക്കൽ കോളേജിലേയ്ക്ക് അയക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |