രാജ്യം 77-ാമത് സ്വാതന്ത്യദിനാഘോഷത്തിന്റെ നിറവിലാണ്. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ നിന്നും രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നടത്തുകയുണ്ടായി.ഇന്ത്യ ഇനി മുതൽ പുതുയുഗത്തിലേക്ക് കടക്കാൻ പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
5ജിയിൽ നിന്നും 6ജിയിലേക്ക് മാറാനായി രാജ്യം തയ്യാറെടുക്കുന്നു എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ആഗോളതലത്തിൽ മൂന്നാമത്തെ സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ മാറുന്നതിനോടൊപ്പം ഇന്റർനെറ്റ് സേവനങ്ങളിലും മികവ് പുലർത്താൻ ശ്രമിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 6ജി ടാസ്‌ക് ഫോഴ്സിന് ഇന്ത്യ രൂപം നൽകി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
എന്താണ് 6ജി?
5ജിക്ക് ശേഷമുളള അടുത്ത ഘട്ടത്തെയാണ് 6ജി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.6ജി പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ ഇന്റർനെറ്റിന്റെ വേഗതയെക്കാൾ 100 മടങ്ങ് വർദ്ധിക്കും. 5ജിക്ക് സെക്കൻഡിൽ പത്ത് ജിഗാബിറ്റ് വരെ വേഗത കൈവരിക്കാൻ കഴിയുമെങ്കിൽ 6ജിക്ക് സെക്കൻഡിൽ ഒരു ടെറാബിറ്റ് വരെ ഉയരാൻ കഴിയുമെന്നാണ് കണക്കുകൾ പറയുന്നത്.
ഒരു ചെറിയ ഉദാഹരണത്തോടെയാണ് നരേന്ദ്ര മോദി 6ജിയെക്കുറിച്ച് വ്യക്തമാക്കിയത്. 6ജിയിലുടെ ദൂരെയുളള ഫാക്ടറികളെ നിയന്ത്രിക്കാനും പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുന്ന കാറുകളും നമ്മുടെ വികാരങ്ങൾ മനസിലാക്കാൻ കഴിയുന്ന ഗാഡ്ജെറ്റുകളും നിലവിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. 6ജിയുടെ കടന്നുവരവ് സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും.
5ജി,6ജി തമ്മിലുളള വ്യത്യാസം എന്ത്?
വേഗതയാണ് പ്രധാന വ്യത്യാസം. ഒരു മിനിറ്റിനുളളിൽ തന്നെ ഏകദേശം നൂറ് സിനിമകൾ വരെ വ്യക്തതയോടെ ഡൗൺലോഡ് ചെയ്യാൻ വരെ സാധിക്കും.കൂടാതെ യഥാർത്ഥ വസ്തുക്കളുടെ അതേ വെർച്വൽ ഗുണത്തോടുകൂടിയുളള പകർപ്പുകൾ എടുക്കാനും സാധിക്കും.
സൂപ്പർ കൂൾ,ഹോളോഗ്രാമുകൾ തുടങ്ങിയവ ഉപയോഗിച്ച് ഡിജിറ്റൽ ലോകത്തിന്റെ വിശാലമായ സൗകര്യങ്ങൾ 6ജി ഉറപ്പാക്കും.വെർച്വൽ റിയാലിറ്റി കൂടുതൽ യാഥാർത്ഥ്യമാകും.ഡിജിറ്റൽ ലോകവും യാഥാർത്ഥ്യ ലോകവും തമ്മിലുളള അന്തരം കുറയ്ക്കാൻ 6ജിയുടെ കടന്നുവരവ് കാരണമാകും.
എപ്പോൾ മുതലാണ് 6ജി സാദ്ധ്യമാകുന്നത്?
2030 മുതൽ 6ജിയിലൂടെ വാണിജ്യപരമായി സേവനങ്ങൾ നടത്താം എന്നാണ് പ്രതീക്ഷിക്കുന്നത്.ടെറാഹെർട്സ് സംവിധാനം ഘടിപ്പിച്ചുളള 6ജി പരീക്ഷണ ഉപഗ്രഹം ചൈന വിക്ഷേപിച്ചിട്ടുണ്ടായിരുന്നു.
6ജിയുടെ പ്രധാന സവിശേഷതകൾ
1. ഉയർന്ന ഡാറ്റ ട്രാൻസ്ഫർ വേഗത
2. പുതിയ സ്‌പെക്ട്രം ബാൻഡുകളുടെ ഉപയോഗം
3. അൾട്രാ ലോ ലേറ്റൻസി നെറ്റ് വർക്ക് പ്രവർത്തനങ്ങൾ
4. നെറ്റ് വർക്ക് വിശ്വാസ്യത ഉയരും
5. ഒപ്റ്റിമൽ കണക്റ്റിവിറ്റിക്കായി എ ഐ, എം എൽ എന്നിവയുടെ ഉപയോഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |