SignIn
Kerala Kaumudi Online
Tuesday, 21 May 2024 5.49 PM IST

ഫോട്ടോയെടുക്കുന്നതിനിടെ ആ സ്ത്രീ കവിളിൽ ഉമ്മവച്ചു, പിൻഭാഗത്ത് പിടിച്ചു; നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ദുൽഖർ

dulqer-salmaan

ആരാധകരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ആരാധകർ തന്നെ അപ്രതീക്ഷിതമായി ചുംബിച്ചതിനെക്കുറിച്ചും അനാവശ്യമായി ദേഹത്ത് തൊട്ടതിനെക്കുറിച്ചുമൊക്കെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

ഫോട്ടോയെടുക്കുന്നതിനിടയിൽ പ്രായമായ സ്ത്രീ തന്റെ പിൻഭാഗത്ത് അമർത്തിപ്പിടിച്ചെന്നും അവർ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും നടൻ പറയുന്നു. ഒരു സ്റ്റേജിൽ വച്ചായിരുന്നു സംഭവം. ആ സ്ത്രീ അങ്ങനെ ചെയ്തപ്പോൾ നന്നായി വേദനിച്ചു. നിരവധി പേർ അവിടെയുണ്ടായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.

എവിടെയാണ് കൈകൾ വയ്‌ക്കേണ്ടതെന്ന് പലർക്കും അറിയില്ല. ചിലർ നമ്മുടെ പിന്നിലായിരിക്കും അവരുടെ കൈകൾ വയ്ക്കുക. ഫോട്ടോയെടുക്കുമ്പോൾ ചിരിക്കാൻ ശ്രമിക്കുമെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പുണ്ടാകും. എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടാമെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി തൻറെ കവിളിൽ ചുംബിച്ചെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DULQER SALMAAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.