സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക. ജൂൺ 2 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ജോജു ജോർജ് പ്രതിനായകനായി എത്തുന്നു. ഊട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തിരു ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു. ജഗമേ തന്തിരത്തിനുശേഷം കാർത്തിക് സുബ്ബരാജിന്റെ ചിത്രത്തിൽ ജോജു ജോർജ് ഭാഗമാകുകയാണ്. ജഗമേ തന്തിരം ആണ് ജോജുവിന്റെ ആദ്യ തമിഴ് ചിത്രം.
2012 ൽ റിലീസ് ചെയ്ത മുഗമുദി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ ഹെഗ്ഡെ അഭിനയരംഗത്തേക്കു വരുന്നത്. അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം കുട്ടി ബൊമ്മ എന്ന പ്രശസ്തമായ ഗാനത്തിൽ ചുവടുവച്ച നായികയെ അത്ര പെട്ടെന്ന് മറക്കില്ല. ആ ഒരൊറ്റ ഗാനത്തിലൂടെ മുംബയ്ക്കാരിയായ പൂജ ഹെഗ്ഡെ ഭാഷകൾക്ക് അപ്പുറത്തേക്കും പ്രശസ്തയായി.
തെലുങ്ക്, ഹിന്ദി ഭാഷകളിലും നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റ് ആണ് പൂജ ഹെഗ്ഡെ നായികയായി തമിഴിൽ അവസാനം റിലീസ് ചെയ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |