ലണ്ടൻ: "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന മണമ്പൂർ സുരേഷിന്റെ പുസ്തകം കേരളത്തിലും ഇപ്പോൾ ബ്രിട്ടനിലും ചർച്ചചെയ്ത് വരികയാണ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അഞ്ചു പ്രദേശങ്ങളിൽ വളരെ വിജയ പൂർവ്വം പുസ്തക പ്രകാശനം നടക്കുകയുണ്ടായി. ഈ പുസ്തകത്തേക്കുറിച്ചുള്ള പ്രാധാന്യമേറിയ കാര്യങ്ങൾ വിശദമായി സംസാരിക്കുകയാണീ വിഡിയോയിൽ ഗ്രന്ഥകാരൻ. തിരുവനന്തപുരത്ത് പ്രകാശനം നിർവഹിച്ചത് ലോക പ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. പ്രൊഫസർ എം എൻ കാരശ്ശേരി, സംവിധായകൻ എം പി സുകുമാരൻ നായർ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോക്ടർ രവി രാമൻ, പത്ര മാദ്ധ്യമ രംഗത്തെ പ്രമുഖരായ പി വി മുരുകൻ, കെ ആർ അജയൻ, കിരൺ ബാബു, പ്രദീപ് പനങ്ങാട്, ബിജു ഓടേസ തുടങ്ങിയവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ ഇഎംഎസ് സാംസ്കാരികവേദി സംഘടിപ്പിച്ച പുസ്തക ചർച്ച എഴുത്തുകാരനും പത്രാധിപരും ആയ കെ ആർ അജയൻ, പി വി മുരുകൻ തുടങ്ങിയവർ നയിച്ചു. കോഴിക്കോട് ദർശനം സാംസ്കാരികവേദി ദർശനം ലൈബ്രറിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ, എം എൻ കാരശ്ശേരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തുകയും ദർശനം സാംസ്കാരിക വേദിക്ക് നേതൃത്വം കൊടുക്കുന്ന എം എ ജോൺസൺ നന്ദി പറയുകയും ചെയ്തു. കൊല്ലത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ചലച്ചിത്രകാരനായ സണ്ണി ജോസഫും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനും മുഖ്യപ്രഭാഷണം നടത്തി. ലണ്ടനിൽ കല എന്ന പ്രമുഖ സാംസ്കാരിക സംഘടന, മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ കട്ടൻ കാപ്പിയും കവിതയും, ശ്രീനാരായണഗുരു മിഷൻ ഈസ്റ് ഹാം ആസ്ഥാനത്തിലും, കൈരളി യുകെയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ക്രോയ്ഡനിൽ വച്ചും പുസ്തക പരിചയം നടത്തുകയുണ്ടായി. ബെൽഫാസ്റ് അയർലൻഡ്, ബർമിംഗ്ഹാം തുടങ്ങിയ സ്ഥലങ്ങളിൽ തുടർന്ന് "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" പുസ്തക പരിചയം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |