കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വച്ചാണ് തീപിടുത്തം ഉണ്ടായത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. ഡ്രൈവർ ക്യാബിനിന്റെ ഭാഗത്ത് തീ കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |