ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രത്തിൽ കുടുംബത്തോടൊപ്പം ഓണാവധി ആഘോഷിക്കവേ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച് എസ് വില്ലയിൽ എ സലീമിന്റെയും മധു ജയയുടെയും മകൾ സഫ്ന സലീം (21) ആണ് മരിച്ചത്. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.
കുടുംബാംഗങ്ങളോടൊത്ത് കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം കാണാനായി എത്തിയതായിരുന്നു. സഫ്ന. ഇതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഫ്നയുടെ പിതാവ് പ്രവാസിയാണ്. മാതാവ് കണ്ണനല്ലൂർ എംകെ എൽഎംഎച്ച്എസ്എസിലെ അദ്ധ്യാപികയാണ്. സഹോദരി ഹസ്ന സലീം.
അതേസമയം കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ കോഴിക്കോട് സ്വദേശിയായ മുൻ ദേശീയ ഹാൻഡ്‌ബാൾ താരംകുഴഞ്ഞുവീണു മരിച്ചിരുന്നു. ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കൽ ചെയർ മത്സരത്തിനിടെ ജിപ്‌സി ജോസഫ് (52) കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ജില്ലാ കൃഷി വകുപ്പ് ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. കോടഞ്ചേരി വലിയകൊല്ലി ചെത്തിപ്പുഴ കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |