കൊല്ലം: വാഹനാപകട കേസിൽ പൊലീസിനെ കബളിപ്പിച്ച് വ്യാജതെളിവ് നൽകിയ മൂന്നുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയും ഗുമസ്തനും ഉൾപ്പടെ അഞ്ചുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മേയ് 22ന് ഉച്ചയ്ക്ക് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കേസിനാസ്പദമായ സംഭവം. ഇടിച്ച യഥാർത്ഥ വാഹനത്തിന് പകരം മറ്റൊരു വാഹനം കാണിച്ച് ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പൊലീസിന് വ്യാജ പരാതി നൽകിയെന്നാണ് കേസ്. പൊലീസ് നടത്തിയ പരിശോധനയിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും, വ്യാജ തെളിവ് നൽകിയ സംഘത്തിനെതിരെ കേസെടുക്കുകയുമായിരുന്നു. പിടിയിലായ മൂന്നുപേരെ നോട്ടീസ് നൽകി വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |