മുട്ടം :മുട്ടം ഗവ.പോളി ടെക്നിക് കോളജിൽ ഗ്രീൻപ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കുന്ന ഹരിത കാമ്പസ് പദ്ധതിക്ക് ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശനോൽസവത്തോടനുബന്ധിച്ച് തുടക്കമായി.കാമ്പസിൽ മാലിന്യങ്ങൾ തരം തിരിച്ച് സമാഹരിക്കുന്നതിന് പ്രത്യേക ബിന്നുകൾ സ്ഥാപിക്കൽ,ഹരിത പ്രതിജ്ഞ, ഗ്രീൻപ്രോട്ടോക്കോൾ ബോധവൽക്കരണക്ലാസ് എന്നിവയാണ് ഹരിത കാമ്പസിന്റെ ഭാഗമായി സംഘടിപ്പിച്ചത്.കാന്റീനിലും കാമ്പസിലും ഡിസ്‌പോസിബിൾ പൂർണ്ണമായും ഒഴിവാക്കി.ഹോസ്റ്റലിൽ ഭക്ഷ്യമാലിന്യം സംസ്‌കരിക്കുന്നതിനായി കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനും തുടക്കമിട്ടു.മുട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ഹരിത കാമ്പസ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ആർ ഗീതാദേവി അദ്ധ്യക്ഷയായിരുന്നു. ഇ പി സോമൻ,ർ ഔസേപ്പച്ചൻ ചാരക്കുന്നത്ത്,പി പ്രകാശൻ, ഡി പ്രേംനാഥ്,അമൽരാജ് ആർ, പ്യാരിലാൽ സംസാരിച്ചു.പ്രവേശനോൽസവത്തിന്റെയും ബോധവൽക്കരണക്ലാസുകളുടെയും ഉദ്ഘാടനം ജില്ലാ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എം എൻ മനോഹർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |