കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ 14 വാർഡുകളിൽ 7 സീറ്റുകൾ വീതം നേടി എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി. 7ാം വാർഡിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേ വോട്ടുകൾ നേടിയതിനെ തുടർന്ന് നറുക്കെടുത്തപ്പോൾ എൽ.ഡി.എഫ് വിജയിച്ചതോടെയാണ് സീറ്റുകൾ തുല്യമായത്.
വാർഡ് 1-കായിക്കര ആശാൻ സ്‌മാരകം-ജയാശ്രീരാമൻ(എൽ.ഡി.എഫ് ),2-നെടുങ്ങണ്ട-വിജയ് വിമൽ(എൽ.ഡി.എഫ്),3-കായിക്കര-പി.വിമൽരാജ്(എൽ.ഡി.എഫ്),4.കപാലീശ്വരം-അതുല്യ മഹേഷ്(എൽ.ഡി.എഫ്),5-ഇറങ്ങുകടവ് -ഷിൻസി ഐ (യു.ഡി.എഫ്),6-മുടിപ്പുര -ലിജബോസ്(എൽ.ഡി.എഫ്),7- കേട്ടുപുര-സോഫിയ ജ്ഞാനദാസ് (എൽ.ഡി.എഫ്),8-പുത്തൻനട -എസ്. പ്രവീൺചന്ദ്ര(എൽ.ഡി.എഫ്),9-കൊച്ചുമേത്തൻ കടവ്- അജയകുമാർ.എച്ച്. (യു.ഡി.എഫ്),10-വലിയപ്പള്ളി-ആലീസ് ഔസേപ്പ്(യു.ഡി.എഫ്),11-അഞ്ചുതെങ്ങ് കോട്ട-രാജേന്ദ്രൻ (യു.ഡി.എഫ്),12-അഞ്ചുതെങ്ങ് ജംഗ്ഷൻ-ഷെറിൻ ജോൺ(യു.ഡി.എഫ്),13-മണ്ണാക്കുളം-സബിത (യു.ഡി.എഫ്),14-മാമ്പള്ളി-നെൽസൺ ഐസക്ക്(യു.ഡി.എഫ്). മൂന്നാം വാർഡിൽ വിജയിച്ച വിമൽരാജിന്റെ മകനാണ് നെടുങ്ങണ്ടയിൽ വിജയിച്ച വിജയ് വിമൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |