കണ്ണൂർ: തലശേരി കുടക് അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽറോഡിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനായില്ല. മൃതദേഹത്തിന്റെ മുഖം ഉൾപ്പെടെയുള്ള ഭാഗം അഴുകിയ നിലയിലാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിരാജ്പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേ സംഘത്തിനാണ് അന്വേഷണ ചുമതല.
കേരളത്തിലെയും കർണാടകയിലെയും മിസിംഗ് കേസുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കണ്ണൂർ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മിസിംഗ് കേസ് ഫയൽ ചെയ്തവരുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ സ്യൂട്ട് കേസ് കൊലപാതകവുമായി ആ കേസിന് ബന്ധമില്ല എന്നാണ് പൊലീസ് അറിയിക്കുന്നത്.
കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹമടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്, നാലു കഷണമായി മുറിച്ച നിലയിലായിരുന്നു മൃതദേഹം, കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ വിരാജ്‌പേട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമേരിക്കയിൽനിന്നുള്ള പുതിയ ട്രോളിബാഗിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പം ചുരിദാറും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കണ്ണൂരിൽ നിന്ന് ബംഗളുരുവിലേക്ക് പോകുന്ന പ്രധാന പാതയായതിനാൽ .കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കർണാടക പൊലീസ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |