തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടി വന്നത് കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ ഒരുകാലത്ത് ജാതീയമായ അടിച്ചമർത്തലിന്റെ ഭാഗമായി അയിത്തം ഉൾപ്പെടെയുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടർന്നു വന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ് ജാതി വിവേചനത്തിന്റെ പ്രശ്നങ്ങൾ പൊതുവിൽ ഇല്ലാതായത്.ചരിത്രപരമായ കാരണങ്ങളാൽ ഉയർന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്നങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ
ഉൾപ്പെടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്... ജാതി വിവേചനം ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത ജനങ്ങൾക്കുണ്ടാകണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |