തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്തും.
കാസർകോട് - തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിൻ ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി പാലക്കാട് റെയിൽവേ ഡിവിഷണൽ ഒാഫീസ് ആസ്ഥാനത്ത് വേദി തയ്യാറാക്കും.
കേരളത്തിന്റേതടക്കം ഒമ്പത് വന്ദേഭാരതുകളാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ സർവീസുണ്ടായിരിക്കും. തിങ്കളാഴ്ച സർവീസില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റെഗുലർ സർവീസ് ആരംഭിക്കുക.
ഒാറഞ്ച് ചാര നിറത്തിലുള്ള ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചത്. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഉച്ചയ്ക്ക് 2.40ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടു. ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. വണ്ടിയുടെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച രാത്രി 10.30ന് ചെന്നൈ -കാട്പാടി റൂട്ടിൽ നടന്നിരുന്നു.
ഒമ്പത് സ്റ്റോപ്പുകൾ
കാസർകോട്ടു നിന്ന് പുറപ്പെടുന്നത്- രാവിലെ ഏഴിന്
തിരുവനന്തപുരത്ത് എത്തുന്നത്- വൈകിട്ട് 3.05ന്.
സ്റ്റോപ്പുകൾ- കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം
കാസർകോട് - തിരുവനന്തപുരം യാത്രയ്ക്ക്- എട്ടു മണിക്കൂർ
തിരിച്ചുള്ള യാത്രയ്‌ക്ക്- 7.55 മണിക്കൂർ
അറ്റകുറ്റപ്പണിക്കായി തിങ്കളാഴ്ച കാസർകോട് സർവീസും ചൊവ്വാഴ്ച തിരുവനന്തപുരം സർവീസുമുണ്ടാകില്ല.
രാവിലത്തെ യാത്ര
കാസർകോട്- രാവിലെ ഏഴ്
കണ്ണൂർ- 8.05
കോഴിക്കോട്- 9.05
ഷൊർണൂർ- 10.05
തൃശൂർ- 10.40
എറണാകുളം സൗത്ത്- 11.48
ആലപ്പുഴ- ഉച്ചയ്‌ക്ക് 12.40
കൊല്ലം- 1.57
തിരുവനന്തപുരം- വൈകിട്ട് 3.05
വൈകിട്ടത്തെ യാത്ര
തിരുവനന്തപുരം- 4.05
കൊല്ലം- 4.55
ആലപ്പുഴ- 5.57
എറണാകുളം സൗത്ത്- 6.38
തൃശൂർ- രാത്രി 7.42
ഷൊർണൂർ- 8.17
കോഴിക്കോട്- 9.18
കണ്ണൂർ- 10.18
കാസർകോട്- 11.55
സൗകര്യം കൂടും,
നിരക്ക് ഇങ്ങനെ
എറണാകുളം മുതൽ വടക്കോട്ടുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കുറയും
എക്സിക്യൂട്ടീവ് ക്ളാസിൽ കുറയുക- 90 രൂപ
ചെയർകാറിൽ കുറയുക - 40 രൂപ
നിലവിൽ തിരുവനന്തപുരം- എറണാകുളം എക്സിക്യൂട്ടീവ് ക്ളാസിന്- 1260 രൂപ
ചെയർകാറിന്- 617 രൂപ
സർവീസ് ആലപ്പുഴയിലൂടെ ആയതിനാൽ 16 കിലോമീറ്റർ കുറയും
നിലവിലെ വന്ദേഭാരതിൽ നിന്ന് 25 വ്യത്യാസങ്ങൾ
സീറ്റുകളുടെ കുഷ്യന്റെ നിറം കടുംനില
സീറ്റ് വിന്യാസം, ടോയ് ലറ്റ്, സീറ്റിനടിയിൽ മൊബൈൽ ചാർജർ തുടങ്ങിയവയിൽ മാറ്റങ്ങൾ
രാജ്യത്തെ ഏറ്റവും ലാഭകരമായ വന്ദേഭാരത് സർവീസ് കേരളത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |