തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സി-മെറ്റ്) വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളിലെ പുതിയ നഴ്സിംഗ് കോളേജുകളിലെ 360 സീറ്റുകളിലേക്കും നിലവിലെ കോളേജുകളിലെ ഒഴിവുള്ള മെറിറ്റ്/ എൻ.ആർ.ഐ സീറ്റുകളിലേക്കും എൽ.ബി.എസ് മുഖേന അലോട്ട്മെന്റ് നടത്തും. പുതിയതായി അനുവദിച്ച കോളേജുകളിലെ 360 സീറ്റുകളിൽ 306 എണ്ണം മെറിറ്റ് വിഭാഗത്തിലും, 54 സീറ്റുകൾ എൻ.ആർ.ഐ വിഭാഗത്തിലുമാണ്. ഇതുൾപ്പെടെയുള്ള ഒഴിവുള്ള എൻ.ആർ.ഐ, മെറിറ്റ് സീറ്റുകളിലേക്ക് 21 മുതൽ എൽ.ബി.എസ് വെബ്സൈറ്റിൽ ഓപ്ഷനുകൾ നൽകാം. വിവരങ്ങൾക്ക്: www.simet.in, 0471- 2302400.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |