തന്റെ കൈയിലൂടെ പോയ ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന് 25 കോടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബാവ ലോട്ടറി ഏജൻസി ഉടമ ഗണേശ്. പാളയത്തെ കടയിൽ നിൽക്കുമ്പോഴാണ് ടി.ഇ. 230662 നാണ് ഒന്നാം സമ്മാനമെന്ന പ്രഖ്യാപനം വരുന്നത്. തന്റെ ഏജൻസിയുടെ പേര് അനൗൺസ്മെന്റിൽ കേട്ടപ്പോൾ ഗണേശ് ആദ്യമൊന്ന് ഞെട്ടി. പിന്നീട് ലഡു വിതരണം ചെയ്ത് ആഘോഷത്തോടൊപ്പം കൂടി.
ബാവ ഏജൻസിയുടെ പാലക്കാട് വാളായാറുള്ള സ്ഥാപനത്തിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ പതിനൊന്നിനാണ് കോഴിക്കോട് പാളയത്തെ കടയിൽ നിന്ന് പാലക്കാട്ടെ ഏജൻസിയിലേക്ക് ടിക്കറ്റ് കൊണ്ടു പോയത്.
കഴിഞ്ഞ മൺസൂൺ ബംബറിൽ മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ബാവയിൽ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു. നാല് പതിറ്റാണ്ടായി ലോട്ടറി മേഖലയിലുണ്ട് അദ്ദേഹം. ഷീബയാണ് ഭാര്യ.മെഡിക്കൽ വിദ്യാർത്ഥികളായ അനില, അഖില എന്നിവരാണ് മക്കൾ.
കോഴിക്കോട് പുതിയറയിലാണ് താമസം.
ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗണേശ് പറഞ്ഞു. ഇത്തവണ 40,000ത്തിലധികം ടിക്കറ്റാണ് വിറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |