കൊച്ചി: അഡ്വർടൈസിംഗ് രംഗത്ത് പെപ്പർ ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്റ്റ് നൽകി വരുന്ന പെപ്പർ അവാർഡ് 2023-നുള്ള എൻട്രികൾ ക്ഷണിച്ചു. www.pepperawards.com വെബ്സൈറ്റിലൂടെ 2023 ഒക്ടോബർ 12 വൈകീട്ട് 5-ന് മുമ്പ് എൻട്രികൾ സമർപ്പിക്കണം. സെപ്തംബർ 25-ന് മുമ്പ് എൻട്രികൾ സമർപ്പിക്കുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട് നൽകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിയേറ്റീവ്, ഏജൻസികൾ, മീഡിയ ഏജൻസികൾ, ഡിജിറ്റൽ ഏജൻസികൾ, ഈവന്റ് ഏജൻസികൾ, പി.ആർ. ഏജൻസികൾ, മീഡിയ
സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവയ്ക്ക് എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ 2022 ജനുവരി 1നും ഡിസംബർ 31നും ഇടയ്ക്ക് ആദ്യമായി പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്തതായിരിക്കണം.
ക്രിയേറ്റിവ് ഏജൻസി ഒഫ് ദി ഇയർ, അഡ്വറ്റൈസർ ഒഫ് ദ ഇയർ അവാർഡുകൾക്ക് പുറമേ ഇത്തവണ യംഗ് പെപ്പർ അവാർഡ് എന്ന പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പെപ്പർ അവാർഡ്‌സ് 2023 ചെയർമാൻ പി.കെ. നടേഷ് അറിയിച്ചു. 30 വയസിന് താഴെയുള്ള യുവ ക്രിയേറ്റിവ് ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ പെപ്പർ അവാർഡിന്റെ ആകർഷണം കേരളത്തിലെ അഡ്വർടൈസിംഗ്, മീഡിയ, അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ തനതായ സംഭാവനകൾ നൽകിയ മുതിർന്ന വ്യക്തിത്വത്തിന് നൽകുന്ന ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡാണെന്ന് പെപ്പർ
ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. പ്രമുഖർ അടങ്ങുന്ന പ്രത്യേക ജ്യൂറിയാണ് ഈ അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പരസ്യ ഏജൻസികൾക്കായി ജുവലറി, റിയൽ എസ്റ്റേറ്റ്, ടെക്സ്‌റ്റൈൽ, ഹോസ്പിറ്റാലിറ്റി, ആയുർവേദ, മീഡിയ, ബാങ്കിംഗ്/ എൻ.ബി.എഫ്.സി, റീട്ടെയ്ൽ (ഗൃഹോപകരണങ്ങൾ), ഹെൽത്ത്കെയർ, സിനിമ എന്നീ മേഖലകളിലെ പരസ്യങ്ങൾക്ക് പ്രത്യേക അവാർഡും നൽകും. 2023 ഡിസംബർ 8-നാണ് അവാർഡുദാന ചടങ്ങ്. വിവരങ്ങൾക്ക് - 75599 50909; 98460 50589.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |