മൊഹാലി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യ തന്നെ വേദായാകുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഈ പരമ്പര. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ലത്.
സീനിയർ താരങ്ങളായ ക്യപ്ടൻ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി,ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് ആദ്യ രണ്ട് ഏകദിനങ്ങളിൽ വിശ്രമം നൽകിയിരിക്കുന്നതിനാൽ കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസീസ് നിര ഫുൾ പാക്ഡ് ടീം തന്നെയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യർക്കും ഏകദിനത്തിൽ ഫോം കണ്ടെത്താനാകാതെ വലയുന്ന സൂര്യകുമാർ യാദവിനും ലോകകപ്പ് പടിവാതിലിൽ നിൽക്കെ ഏറഎ നിർണായകമാണ് ഈ പരമ്പര. ഇന്ത്യൻ ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കപ്പെടുന്ന മത്സരങ്ങളാണ് ആദ്യത്തെ രണ്ടെണ്ണവും. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ റുതുരാജ് ഗെയ്‌ക്‌വാദും ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിലുണ്ട്. 28നാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഇന്ന് ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാവാനാണ് സാധ്യത കൂടുതൽ.
കൊഹ്ലിയുടെ അഭാവത്തിൽ മൂന്നാമനായി ശ്രേയസ് എത്തിയേക്കും.
പരിക്കാണ് ഓസ്ട്രേലിയയുടെ തലവേദന. പരിക്കിന്റഎ പിടിയിലായിരുന്ന ഗ്ലെൻ മാക്സ്‌വെൽ ഇന്ന് കളിച്ചേക്കില്ല. പരിക്കിൽ നിന്ന് മോചിതരായെത്തിയ ക്യാപ്ടൻ കമ്മിൻസും സ്റ്റീവ് സ്മിത്തും മൂന്ന് മത്സരങ്ങളിലും കളിക്കുമോയെന്ന കാര്യം ഉറപ്പില്ല.
ലൈവ്: സ്‌പോർട്സ് 18, ജിയോ സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |