പാലക്കാട്: കനത്ത മഴയെത്തുടർന്ന് പാലക്കയം ഭാഗത്ത് പാണ്ടൻ മലയിൽ ഉരുൾപൊട്ടി. കാഞ്ഞിരപ്പുഴ, പാലക്കയം ഭാഗങ്ങളിലെ കടകളിലുൾപ്പെടെ വെള്ളം കയറി. ഉൾക്കാട്ടിൽ കനത്ത മഴ തുടരുകയാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അഗ്നിരക്ഷാ സേന ഉൾപ്പെടെ സ്ഥലത്തുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഡാമിലെ മൂന്ന് ഷട്ടറുകൾ 60- 70 സെന്റീ മീറ്ററോളം ഉയർത്തേണ്ടിവന്നേക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം. കല്ലടിക്കോട് മലയോര മേഖലയിൽ കനത്ത മഴയെത്തുടർന്ന് ചുള്ളിയാംകുളത്തും നിരവധി വീടുകളിലടക്കം വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |