കണ്ണൂർ: തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുള്ളവർക്ക് അവസരമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താരം കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാനുള്ള സാദ്ധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ജില്ലയിൽ നിന്ന് മത്സരിക്കാനുള്ള സാദ്ധ്യത പ്രകടമാക്കുന്ന തരത്തിൽ സുരേഷ് ഗോപി സംസാരിച്ചത്.
ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ച് രണ്ടരവയസായപ്പോള്‍ കൊല്ലത്ത് അച്ഛന്റെ നാട്ടില്‍ കൊണ്ടുപോയി. അവിടെ വളര്‍ന്ന് പഠിച്ച് ഒരു പൗരന്മായി മാറിയ ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് തൊഴിലിനായി ചെന്നൈയിലേക്ക് പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലു വര്‍ഷത്തെ അല്ലലുകളും വ്യാകുലതകള്‍ക്കുമിടയിലാണ് കരിയര്‍ നട്ടുവളര്‍ത്താനായത്. ഇന്ന് അത് നിങ്ങള്‍ക്കൊരു തണല്‍ മരമായി കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന് വളം നല്‍കി വേരുറപ്പിച്ചത് ചെന്നൈയാണ്. ഇന്ന് ജീവിതം ഉറപ്പിച്ചിരിക്കുന്നത് 33 വര്‍ഷമായി ഭാര്യ വീടുള്ള തിരുവനന്തപുരത്താണ്. താരം തുടർന്നു.
തലസ്ഥാന നഗരിയില്‍നിന്നും തീര്‍ത്തും ഒരു തെക്കന് വേണമെങ്കില്‍ കുറച്ചുകാലത്തേക്ക് കൂടി വരത്തന്‍ എന്ന് നിങ്ങള്‍ക്ക് ചാര്‍ത്തി തരാന്‍ താന്‍ അവസരം നല്‍കുകയാണ്. കുറച്ചുകാലത്തേക്ക് കൂടിയാണെങ്കിലോ അതുകഴിഞ്ഞാലോ നിങ്ങളുടെ സ്വന്തം ആളെന്നനിലയില്‍ താന്‍ വളര്‍ന്നുവരുകയാണെങ്കില്‍ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ ബിജെപി സ്ഥാനാർത്ഥിയാകാമെന്ന് കഴിഞ്ഞ മാർച്ചിൽ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി അദ്ദേഹം കണ്ണൂരിലെ വേദിയിൽ പരോക്ഷ സൂചന നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |