മുംബയ്: ദിവസങ്ങൾ മാത്രം പ്രായമുളള പെൺകുഞ്ഞിനെ പതിനാല് നില കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി മാതാവ്. മുംബയിലെ മുലുന്ദ് വെസ്റ്റിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 39 ദിവസം പ്രായമുളള പെൺകുഞ്ഞാണ് ദാരുണമായി കെല്ലപ്പെട്ടത്. സംസാര വൈകല്യവും കേൾവിക്കുറവുമുളള യുവതി വ്യാഴാഴ്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്ക് പറ്റിയ പെൺകുഞ്ഞിനെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ വർഷം ജൂലായിൽ യുവതിയുടെ ഏഴ് മാസം പ്രായമുളള ആൺകുഞ്ഞും കൊല്ലപ്പെട്ടിരുന്നു. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിനെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |