മുംബയ്: ബി ജെ പി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ട മറാത്തി ചാനലിന്റെ സംപ്രേക്ഷണം വിലക്കി. ലോക് സാഹി ചാനലിനാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസിനെ തുടർന്ന് 72 മണിക്കൂർ നേരത്തേയ്ക്ക് സംപ്രേക്ഷണം നിർത്തേണ്ടിവന്നത്. ബി ജെ പി നേതാവിന്റെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ജൂലെെയിലാണ് ഈ ചാനൽ സംപ്രേക്ഷണം ചെയ്തത്. പിന്നാലെ നിയമസഭയിൽ കിരിത് സോമയ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കിരിത് സോമയ്യയുടെ പരാതിയിൽ പൊലീസ് ചാനലിനെതിരെ കേസെടുത്തിരുന്നു.
അതേസമയം, ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ നടപടിയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യം അപകടത്തിലാണെന്നാണ് ഈ ഉത്തരവ് കാണിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു. ' പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്താണ്. താമസിയാതെ പട്ടികയുടെ ഏറ്റവും താഴെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |