ഗാന്ധിനഗർ: അനധികൃതമായി അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 30കാരനായ പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിൽ താമസിക്കുന്ന മഹ്ബൂബ് അലിയെയാണ് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ കച്ച് ജില്ലയിൽ രാജ്യാന്തര അതിർത്തിയ്ക്ക് സമീപം ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ ബിഎസ്എഫ് പട്രോളിംഗിനിടെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയ്ക്ക് സമീപം സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കച്ചിന് സമീപത്തെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ചാനൽ ഹറാമി നലക്കിൽ നിന്ന് ഇയാളെ കണ്ടെത്തിയത്. പക്ഷികളെയും ഞണ്ടുകളെയും പിടിക്കാനാണ് ഇന്ത്യൻ അതിർത്തി കടന്നതെന്ന് മഹ്ബൂബ് അലി ബിഎസ്എഫിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇയാളുടെ കെെയിൽ നിന്ന് ഒരു മൂങ്ങയെയും സുരക്ഷ സേന കണ്ടെത്തിയിട്ടുണ്ട്.
BSF APPREHENDS PAK NATIONAL IN BHUJ BORDER
— BSF GUJARAT (@BSF_Gujarat) September 23, 2023
On 23rd Sept, 2023, a patrolling party of BSF observed suspicious movement close to IB. The BSF party immediately reached the spot and apprehended a Pak national from the Northern end of Harami Nala. pic.twitter.com/R8kMLxO8Nq
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |