കൊച്ചി: വിദേശത്തുനിന്നുൾപ്പെടെ പോപ്പുലർഫ്രണ്ടിന് പണം ലഭിച്ചെന്ന കേസിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. ബാങ്കിടപാടുകളുടെ രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തു. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മുൻ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. എറണാകുളം കുമ്പളത്ത് മുൻ ജില്ലാ പ്രസിഡന്റും വിദ്യാഭ്യാസ വകുപ്പിൽനിന്ന് സൂപ്രണ്ടായി വിരമിച്ച ജമാൽ മുഹമ്മദിന്റെ വീട്ടിലും മുൻ സംസ്ഥാന സെക്രട്ടറി തൃശൂർ ചാവക്കാട്ട് മുനയ്ക്കക്കടവ് പി.കെ. അബ്ദുൾ ലത്തീഫിന്റെ വീട്ടിലും പരിശോധന നടത്തി. മഞ്ചേരിയിൽ രണ്ടിടത്തും അരിക്കോട് മൂന്നിടങ്ങളിലും വളാഞ്ചേരി വെങ്ങാടും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തുനിന്ന് ലഭിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇ.ഡിയുടെ ഡൽഹി യൂണിറ്റ് രജിസ്റ്റർചെയ്ത കേസിലാണ് റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |