തിരുവനന്തപുരം: ഗ്രാമങ്ങളിലെ അസംഘടിതരായ ഗവേഷകർക്ക് മുഖ്യമന്ത്രിയുടെ വക ഒരുലക്ഷം രൂപയുടെ അവാർഡ്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗൺസിൽ വഴിയാണിത് നൽകുക. ഇതിനായി പ്രാദേശിക തലത്തിൽ സംഗമങ്ങൾ നടത്തും.കൂടുതൽ ഗവേഷകരെ പങ്കെടുപ്പിക്കുന്ന തദ്ദേശസ്ഥാപനത്തിന് 20,000രൂപയുടെ പുരസ്കാരം ലഭിക്കും.ഇതിൽ നിന്നു തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ച് നവംബർ 17,18 തീയതികളിൽ തൃശ്ശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ സംസ്ഥാനതല ഗ്രാമീണ ഗവേഷണ സംഗമം നടത്തും.
ഗ്രാമങ്ങളിൽ പ്രയോജനപ്പെടുന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യയ്ക്കാണ് മുഖ്യമന്ത്രിയുടെ റൂറൽ ഇന്നവേഷൻ അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. രണ്ടാമത്തെ മികച്ച രണ്ട് കണ്ടുപിടിത്തങ്ങൾക്ക്
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകും.അഞ്ച് മികച്ച കണ്ടുപിടിത്തങ്ങൾക്ക് 5,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പ്രത്യേക അവാർഡുകൾ നൽകും. വിദ്യാർത്ഥികളിൽ ഗ്രാമീണ സാങ്കേതിക വിദ്യയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാനായി 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന രണ്ട് വിദ്യാർത്ഥി റൂറൽ ഇന്നൊവേഷൻ അവാർഡുകൾ നൽകും.
ഗ്രാമീണഗവേഷകസംഗമത്തിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 7നകം www.kscste.kerala.gov.in മുഖേന സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |