കൽപ്പറ്റ: ജനസംഘം സ്ഥാപകനുംഏകാത്മ മാനവദർശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനത്തിൽ ബി.ജെ.പി കൽപ്പറ്റ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണം നടത്തി. കൽപ്പറ്റയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഒരു ആദർശത്തിൽ വിശ്വസിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്തു എന്ന കാരണത്താൽ നിഗൂഢമായ സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു മഹോന്നത വ്യക്തിത്വമാണ് ഉപാദ്ധ്യായയുടെതെന്ന് ശാന്തകുമാരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ്, ശിവദാസൻ വിനായക, കൃഷ്ണൻ വൈത്തിരി, എം.വി. മനോജ്, സുധീർ ലക്കിടി, ഗൗരിപ്രിയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |