ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിമാരെ ഉൾപ്പെടുത്തി ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ,പ്രഹ്ളാദ് സിംഗ് പട്ടേൽ, ഫഗൻ സിംഗ് കുലസ്തെ എന്നിവരുൾപ്പെടെ 30 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. തോമർ ധിമാനിയിൽനിന്നും പ്രഹ്ലാദ് പട്ടേൽ നരസിംഗ്പുരിൽനിന്നും ഭഗൻ സിംഗ് നിവാസിൽ നിന്നും ജനവിധി തേടും. ഉദയ് പ്രദാപ് സിങ്,ഋതി പഥക്,ഗണേഷ് സിഗ് എന്നീ എം.പിമാരും പട്ടികയിൽ ഇടം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |