മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റ്ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ആരാധകർ കാത്തിരുന്ന കൂട്ട്‌കെട്ട് വീണ്ടും ആവർത്തിക്കാൻ പോകുകയാണ്. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന വാർത്തകളാണ് നിറയുന്നത്.
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നടനായ ചെമ്പൻ വിനോദ് ജോസായിരിക്കുമെന്നാണ് വിവരം. പൊറിഞ്ചു മറിയം ജോസിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നടക്കാതെ പോയിരുന്നു.
2015ൽ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിൽ പിറന്ന അവസാന ചിത്രം.ജനുവരി ഒരു ഓർമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മോഹൻലാൽ ജോഷി കോംബോ പിറക്കുന്നത്. നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ,പ്രജ,മാമ്പഴക്കാലം,നരൻ,ട്വന്റി 20,ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ,ലോക്പാൽ, തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം.എമ്പുരാൻ എന്ന ചിത്രത്തിന്റെ ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലും പുതിയ ചിത്രം ഒരുങ്ങാൻ പോകുകയാണ് എന്ന വാർത്തകളും മുൻപുണ്ടായിരുന്നു. ഹരം എന്ന് പേരിട്ട ചിത്രത്തെക്കുറിച്ച് ഗായകനായ എം ജി ശ്രീകുമാറാണ് വെളിപ്പെടുത്തിയത്. ഹരത്തിന്റെ തിരക്കഥയൊരുക്കുന്നത് വിനീത് ശ്രീനിവാസനാണ്.
തെന്നിന്ത്യയിൽ സൂപ്പർഹിറ്റായ രജനി ചിത്രം ജയിലറിൽ കാമിയോ റോളിലെത്തിയ മോഹൻലാലിന് ആരാധകർ നൽകിയത് ഉഗ്രൻ വരവേൽപ്പായിരുന്നു. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ,ബറോസ് തുടങ്ങിയവയാണ് റിലീസിനായി തിയേറ്ററുകളിൽ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |