തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി.ഡോക്ടർമാർ ഇന്ന് 24 മണിക്കൂർ പണിമുടക്കും. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം.ഇന്ന് രാവിലെ 8 മുതൽ നാളെ (30) രാവിലെ 8 മണി വരെയാണ് സമരം. അത്യാഹിതവിഭാഗം, ഐ.സി.യു, ലേബർ വാർഡ് എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ.പി ബ്ലോക്കിന് സമീപം രാവിലെ 10ന് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. മെഡിക്കൽ കോളേജുകളിൽ നിർണായക സാന്നിദ്ധ്യമായ പി.ജി ഡോക്ടർമാരുടെ സമരം രോഗികളെ ബുദ്ധിമുട്ടിലാക്കും. പി.ജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംവിധാനത്തിലെ അപര്യാപ്തത,നാലു വർഷമായി മുടങ്ങി കിടക്കുന്ന സ്റ്റെപ്പന്റ് വർദ്ധന ,ഡോക്ടർ രോഗി അനുപാതം, പി.ജി അദ്ധ്യാപകർ വിദ്യാർത്ഥി അനുപാതത്തിലെ അപര്യാപ്തത തുടങ്ങിയ ആവശ്യങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |