തൃശൂർ: രോഗമുൾപ്പെടെയുള്ള കാരണങ്ങളാൽ സംസ്ഥാനത്ത് ചരിയുന്ന കാട്ടാനകളിൽ 40 ശതമാനവും കുട്ടിയാനകളെന്ന് വനം വകുപ്പ് സർവേ. 2015നും 2022നുമിടയിൽ 735 ആനകൾ ചരിഞ്ഞതിൽ 276ഉം പത്ത് വയസിൽ താഴെയുള്ളവയാണ്. പത്തിനും 20നുമിടയിലുള്ള 155 കുട്ടിയാനകളും ചരിഞ്ഞു.
പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ ലീഡ് വൈൽഡ് ലൈഫ് മോണിറ്ററിംഗ് എക്‌സ്‌പെർട്ട് ഡോ.എം.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് പഠനം നടത്തിയത്.
വയറിനെയും കുടലിനെയും അനുബന്ധ അവയവങ്ങളെയും ബാധിക്കുന്ന, പകർച്ച വ്യാധിയായ വൈറസ് രോഗമാണ് (എൻഡോതെലിയോട്രോപിക് ഹെർപിസ്) പ്രധാന കാരണം. ഏഷ്യയിൽ എട്ട് വയസുള്ള ആനക്കുട്ടികളിൽ മരണ നിരക്ക് 80 ശതമാനമാണ്. പ്രായം കൂടുമ്പോൾ മരണനിരക്ക് കുറയുന്നു. രോഗപ്രതിരോധത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.
10 കൊല്ലം മുമ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വാക്‌സിൻ കണ്ടെത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും തുടർ പ്രവർത്തനമുണ്ടായില്ല. നാട്ടാനകളെ ബാധിക്കാത്തതാണ് കാരണം.രോഗം ബാധിച്ചാൽ ഏതാനും ദിവസത്തിനുള്ളിൽ മരിക്കും. തുടക്കം, . അതിതീവ്ര ഘട്ടത്തിലെത്തിയാൽ ആന്തരിക രക്തസ്രാവമുണ്ടായി ഒരു മണിക്കൂറിനകം മരിക്കും. ചരിയുന്നത് കാട്ടിലായതിനാൽ പോസ്റ്റ്‌മോർട്ടത്തിനും രോഗത്തെപ്പറ്റി സൂക്ഷ്മ പരിശോധനയ്ക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
ഹെർപിസ് രോഗലക്ഷണം
കഴുത്തിലും മുഖത്തും നീര്
തീറ്റയെടുക്കാതിരിക്കൽ
നാവിൽ നീലനിറം
ഛർദ്ദി, വയറിളക്കം
സംസ്ഥാനത്തെ കാട്ടാനകൾ
2017ൽ 3322
നിലവിൽ 1920
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |