കാൺപൂർ: പണം ചോദിച്ച കടയുടമയെ ക്രൂരമായി മർദ്ദിച്ച് ബിജെപി കൗൺസിലറും അനുയായികളും. കാൺപൂരിലെ ചക്കേരിയിൽ കട നടത്തുന്ന അജയ് റായ് ഗുപ്തയാണ് മർദ്ദനത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രിയോടെ ബി ജെ പി കൗൺസിലറായ ഭവാനി ശങ്കറും അനുയായികളും കടയിൽ നിന്ന് സിഗരറ്റ് എടുത്തിരുന്നു. പണം കൊടുക്കാതെ വാഹനത്തിൽ കയറാൻ പോയ ശങ്കറിനോട് കടയുടമ പണം ആവശ്യപ്പെട്ടു. മുപ്പത് രൂപ വിലയുളള സിഗരറ്റിന് 15 രൂപയാണ് കൗൺസിലർ നൽകിയത്. കടയുടമ ബാക്കി പണം ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണമായത്. തൊട്ടുപിന്നാലെ കൗൺസിലർ ഗുപ്ത കടയിൽ കഞ്ചാവ് വിൽക്കുന്നെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
കൗൺസിലറും അനുയായികളും ചേർന്ന് ഗുപ്തയെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തായത്. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ധാരണയിൽ എത്തുകയും ചെയ്തു. സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |