കോട്ടയം: മഴ മാറി മാനം തെളിഞ്ഞു. പക്ഷേ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തോരാതെ പെയ്യുകയാണ് ദുരിതം. കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയിൽ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിലാണ്. ഇന്നലെ മഴ പൂർണമായി മാറി നിന്നെങ്കിലും മീനച്ചിലാറിന്റെ തീരമേഖലയിൽ വരുന്ന പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലുമാണ് വെള്ളപ്പൊക്കദുരിതം തുടരുന്നത്.
അയർക്കുന്നം, മണർകാട്, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പഞ്ചായത്തുകളിലെയും ഏറ്റുമാനൂർ, കോട്ടയം നഗരസഭകളുടെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മഴ മാറിയ സാഹചര്യത്തിൽ ഇന്നലെ മുതൽ കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞിട്ടുണ്ട്. എന്നാൽ വെള്ളം സാവധാനമേ ഇറങ്ങുന്നുള്ളൂ.
നെൽകർഷകർക്ക് ദുരിതമേറെ...
പതിവില്ലാത്ത വെള്ളപ്പൊക്കമാണ് ഇത്തവണയുണ്ടായത്. വലിയനാശമാണ് പടിഞ്ഞാറൻ മേഖലയിലുണ്ടായത്. നെൽകർഷകർക്കാണ് ദുരിതമേറെ. മികച്ച വിളവു പ്രതീക്ഷിച്ചു കൃഷിയിറക്കിയ പച്ചക്കറി കർഷകർ, കപ്പ, വാഴ കർഷകർ എന്നിവർക്കും നഷ്ടമുണ്ടായിട്ടുണ്ട്. വെള്ളം ഇറങ്ങാൻ താമസിക്കും തോറും നഷ്ടത്തിന്റെ ആഘാതവും കൂടും. ഇന്നലെ വൈകിട്ടും മീനച്ചിലാറ്റിൽ പേരൂർ മുതൽ പടിഞ്ഞാറ് വെള്ളം അപകടനിരപ്പിന് മുകളിലാണ്. വെള്ളം ഇറങ്ങിയാലും വെള്ളക്കെട്ടും ചെളിയും ദുരിതമായി മാറും.
വലിയനാശം: കുമരകത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |