പത്തനംതിട്ട : ജില്ലയിൽ ഒഴിവുള്ള നാലു സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കരിയിലമുക്ക് ജംഗ്ഷൻ (കോയിപ്രം), ചേർതോട് ജംഗ്ഷൻ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷൻ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷൻ (റാന്നി) എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18 മുതൽ 50 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഓൺലൈനിലൂടെ ഡയറക്ടർ അക്ഷയ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും 28ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലൻ പാർക്കിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ (ജില്ലാ പ്രൊജക്ട് മാനേജർ, അക്ഷയ ജില്ലാ ഓഫീസ്, ഹെലൻ പാർക്ക്,പത്തനംതിട്ട 689645) തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0468 2322706.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |