ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നീക്കി വച്ച 20 ശതമാനം ക്വാേട്ടയിൽ പ്രവേശനം നടത്തുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ പ്രവേശനം പുനരാരംഭിക്കാൻ ഇ.എസ്.ഐ കോർപറേഷൻ നടപടി തുടങ്ങി.
സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്‌ത് ഇ.എസ്.ഐ കോർപറേഷനും കേരളത്തിൽ നിന്നുള്ള പത്തു കുട്ടികളും അടക്കം നൽകിയ ഹർജികൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി. വിധി സ്വാഗതം ചെയ്യുന്നതായി ഇ.എസ്.ഐ കോർപറേഷൻ അംഗം വി. രാധാകൃഷ്‌ണൻ പറഞ്ഞു. കുട്ടികളുടെ അവസരം നിഷേധിക്കുന്ന കാര്യം എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിലും ഉന്നയിച്ചിരുന്നു.
ഇ എസ്.ഐ കോർപറേഷന്റെ കീഴിലുള്ള 9 മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 24000 രൂപയാണ് ഫീസ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ 100 സീറ്റിൽ 35 എണ്ണത്തിൽ തൊഴിലാളികളുടെ മക്കൾക്ക് പ്രവേശനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |