ന്യൂഡൽഹി: ഇന്ത്യയുടെ സ്പിൻ ഇതിഹാസവും മുൻ ക്യാപ്ടനുമായിരുന്ന ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ബി.എസ്. ചന്ദ്രശേഖർ, എരപ്പള്ളി പ്രസന്ന, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിൻ ബൗളിംഗിന്റെ ക്ലാസിക് തലമുറയുടെ ഭാഗമായിരുന്നു ബേദി. ഇന്ത്യൻ ടെസ്റ്റ് ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 266 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പത്ത് ഏകദിനങ്ങളിൽ നിന്നായി ഏഴുവിക്കറ്റുകളും നേടി.
The BCCI mourns the sad demise of former India Test Captain and legendary spinner, Bishan Singh Bedi.
— BCCI (@BCCI) October 23, 2023
Our thoughts and prayers are with his family and fans in these tough times.
May his soul rest in peace 🙏 pic.twitter.com/oYdJU0cBCV
1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയെ തകർത്ത് ഏകദിന ചരിത്രത്തിൽ ആദ്യവിജയം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1967 മുതൽ 1979 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു.1971ൽ ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയത്തിൽ ഇന്ത്യയെ നയിച്ചത് ബേദിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |