
മുംബയ്: ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ടീം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 40 പന്തിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയ ഇഷാന്റെ കരുത്തിൽ ഇന്ത്യ 61 റൺസിന്റെ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. കളിക്കളത്തിലെ താരത്തിന്റെ പ്രകടനം ചർച്ചയാകുമ്പോൾ തന്നെ ഇഷാന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
മോഡലായ അദിതി ഹുണ്ടിയയുമായുള്ള ഇഷാന്റെ വിവാഹം ഉടനുണ്ടാകുമെന്ന തരത്തിൽ താരത്തിന്റെ മുത്തച്ഛൻ നടത്തിയ പരാമർശങ്ങൾ വലിയ വാർത്തയായിരുന്നു. എന്നാൽ ഇതിനോട് പ്രതികരിച്ച ഇഷാന്റെ അമ്മ സുചിത്ര ദേവി ആ വാർത്തകൾ നിഷേധിക്കുകയാണുണ്ടായത്.
'ഇത് വിവാഹത്തിനുള്ള സമയമല്ല, അവന് നന്നായി കളിക്കാനുള്ള സമയമാണ്. വിവാഹത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രായം അവനായിട്ടില്ല. മുത്തച്ഛൻ പ്രായമായതിന്റെ ആവേശത്തിൽ സോഷ്യൽ മീഡിയയിലെ വാർത്തകൾ കണ്ട് പറഞ്ഞുപോയതാണ്. അത്തരം കാര്യങ്ങൾ ഇപ്പോൾ പരിഗണനയിലില്ല.' സുചിത്ര ദേവി ഐഎഎൻഎസിനോട് പറഞ്ഞു. നേരത്തെ, ഇഷാന്റെ മുത്തച്ഛൻ അനുരാഗ് പാണ്ഡെ, അദിതി ഹുണ്ടിയയുമായുള്ള ബന്ധം സ്ഥിരീകരിക്കുകയും കുട്ടികളുടെ സന്തോഷമാണ് പ്രധാനമെന്നും അവർക്ക് വിവാഹം കഴിക്കാൻ തടസമില്ലെന്നും പ്രതികരിച്ചിരുന്നു.
Patna, Bihar: On India beating Pakistan by 61 runs in the ICC Men’s T20 World Cup 2026 match, Indian cricketer Ishan Kishan's mother, Suchitra Devi says, "Many congratulations to the Indian cricket team on their victory. Heartfelt congratulations to the entire team for such a… pic.twitter.com/luxVYzbd7H
— IANS (@ians_india) February 15, 2026
ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ പാകിസ്ഥാൻ സ്പിന്നർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇഷാൻ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ച്വറിയാണ് കൊളംബോയിൽ നേടിയത്. ബാറ്റിംഗിന് പുറമെ വിക്കറ്റിന് പിന്നിലും താരം തിളങ്ങി. അപകടകാരിയായ ഉസ്മാൻ ഖാനെ സ്റ്റംപിംഗിലൂടെ പുറത്താക്കിയ ഇഷാന്റെ നീക്കം മത്സരത്തിൽ നിർണായകമായി.
മത്സരശേഷം 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരം ഏറ്റുവാങ്ങിയ കിഷൻ ഇന്ത്യൻ ആരാധകർക്കും ടീമിനും സമർപ്പിച്ചു. 'മത്സരത്തെ വളരെ ലളിതമായാണ് കണ്ടത്. പന്തിനെ കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകൾ കളിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ വിജയം ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ജോലി തീർന്നിട്ടില്ല. അടുത്ത മത്സരത്തിലാണ് ഇനി ശ്രദ്ധ,' കിഷൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.