ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരർ നടത്തിയ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഇൻസ്‌പെക്ടർ മസ്‌റൂർ വാനിക്കാണ് ഗുരുതര പരിക്കേറ്രത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈദ്ഗാഹ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് മസ്‌റൂറിന് വെടിയേറ്റത്. പൊലീസ് പിസ്റ്റളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശവാസികളെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. തുടർന്ന് അർണിയ മേഖലയിൽ
പാകിസ്ഥാൻ വെടിനിറുത്തൽ നിയമം ലംഘിക്കുകയും ബി.എസ്.എഫ് പോസ്റ്റിനു നേരെ വെടിവയ്ക്കുകയും ചെയ്‌തിരുന്നു. ബി.എസ്.എഫ് ജവാന്മാരുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ വർഷം ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ട 46 ഭീകരരിൽ 37 പേർ പാകിസ്ഥാനികളാണെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്.
ബങ്കറുകൾ വൃത്തിയാക്കുന്നു
അതിനിടെ, പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ബങ്കറുകൾ വൃത്തിയാക്കിത്തുടങ്ങി. ഭീകരർ
ഷെല്ലാക്രമണമുൾപ്പെടെ നടത്തുന്ന സാഹചര്യത്തിലാണ് ബങ്കറുകൾ പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യമുയർന്നത്.
വെടിനിറുത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ച സാഹചര്യത്തിലാണ് ബങ്കറുകൾ വാസയോഗ്യമാക്കാൻ ആവശ്യപ്പെട്ടതെന്ന് പ്രദാശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |