SignIn
Kerala Kaumudi Online
Friday, 19 July 2024 1.51 PM IST

ഇത്രയും ഫേമസായ എന്നെ കണ്ടിട്ട് മനസിലായില്ലേ? സിനിമാ നടിയാണെന്ന് വിശ്വസിപ്പിക്കാൻ പാടുപെട്ട് നവ്യ, വീഡിയോ

navya-nair

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തി ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ രസകരമായ ഒരുവീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി. ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലിൽ താൻ സിനിമാ നടിയാണെന്ന് തെളിയിച്ച് കൊടുക്കേണ്ട അവസ്ഥയാണ് വീഡിയോയിലുള്ളത്.

മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയിലാണ് നവ്യാ നായരും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. മടങ്ങാനൊരുങ്ങവെ ആണ് ഹോട്ടൽ നടത്തുന്ന ലീലയോട് നവ്യയെ പരിചയമുണ്ടോ എന്ന് സുഹൃത്തുക്കളിലൊരാൾ ചോദിക്കുന്നത്. എന്നാൽ തന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് പ്രശസ്തയായ ഒരു സിനിമാ നടിയാണെന്ന് ലീലയ്‌ക്ക് അറിയില്ലായിരുന്നു. നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് നവ്യ ലീലയോട് ചോദിക്കുന്നുണ്ട്. ആ സിനിമ കണ്ടിട്ടുണ്ടെന്ന് ലീലയുടെ മറുപടി. അതിലെ ബാലാമണിയാണ് താനെന്ന് നവ്യ ലീലയോട് പറയുന്നു. അപ്പോഴും അവർക്ക് വിശ്വാസം വരുന്നില്ല. 'അയ്യോ ശരിക്കും ബാലാമണിയാണോ' എന്നായിരുന്നു ലീല തിരിച്ച് ചോദിച്ചത്. 'ഞാൻ ഞാനാണെന്ന് തെളിയിക്കേണ്ടി വരുന്ന അവസ്ഥ' എന്ന് നവ്യ തമാശമായി പറയുന്നുണ്ട്.

A post shared by Navya Nair (@navyanair143)

'അതെ കണ്ടിട്ടുണ്ടെങ്കിൽ ഞാൻ ഓർക്കും' എന്ന ക്യാപ്ഷനോടെയാണ് നവ്യ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVYA NAIR, VIRAL VIDEO, INSTAGRAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.