കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒന്നും രണ്ടും സെമസ്റ്റർ എം.എ മലയാളം/ഇംഗ്ലീഷ് പരീക്ഷകൾ 19 മുതൽ 14 പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. പഠിതാക്കൾക്ക് പരീക്ഷ പ്രവേശന കാർഡുകൾ 15 മുതൽ തങ്ങളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ പ്രവേശന കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് പഠിതാക്കൾ ഉറപ്പാക്കണം. പരീക്ഷകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് ടൈംടേബിൾ പ്രകാരമുള്ള തീയതികളിലും സമയത്തും നടക്കുന്നതായിരിക്കും. പ്രവേശന കാർഡിന് പുറമെ ആധാർ കാർഡ്,പാൻ കാർഡ്,വോട്ടേഴ്‌സ് ഐ.ഡി,ഡ്രൈവിംഗ് ലൈസൻസ്,യൂണിവേഴ്‌സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഫോൺ: 9188920013, 9188920014.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |