കുട്ടികൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എന്റെ കുഞ്ഞ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചില അവിസ്മരണീയ നിമിഷങ്ങൾ!' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയുമാണ് വീഡിയോയിലുള്ളത്. കുട്ടികളുടെ തല തമ്മിൽ മോദി മുട്ടിക്കുന്നതാണ് വീഡിയോയുടെ ആദ്യം കാണുന്നത്. കുട്ടികളെ കോയിൻ ഗെയിം പഠിപ്പിക്കുന്നതും അവർക്കൊപ്പം കളിക്കുന്നതും വീഡിയോയിൽ കാണാം. നാണയം നെറ്റിയിൽ വയ്‌ക്കുന്നതും തലയുടെ പുറകിൽ തട്ടുന്നതും താഴെ വീഴുന്ന നാണയം കയ്യിലെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളൊന്നും ഇതിനോടൊപ്പം പറഞ്ഞിട്ടില്ല.
ഈ വർഷം രക്ഷാബന്ധൻ ദിവസം മോദി തന്റെ വസതിയിൽ സ്കൂൾ കുട്ടികൾക്കൊപ്പം ആഘോഷിച്ചതിന്റെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പെൺകുട്ടികൾ അദ്ദേഹത്തിന്റെ കയ്യിൽ രാഖി കെട്ടി. മോദിക്ക് കവിതകളും പാട്ടുകളും ചൊല്ലിക്കൊടുക്കുകയും ചെയ്തു. മെയ്‌ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ഉപദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |