SignIn
Kerala Kaumudi Online
Saturday, 27 July 2024 1.17 PM IST

ഐക്യദാർഢ്യ റാലി: അരലക്ഷംപേർ പങ്കെടുക്കും: സുധാകരൻ

k-sudhakaran

തിരുവനന്തപുരം: പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി നേതൃത്വത്തിൽ 23ന് വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലി ചരിത്ര സംഭവമാകുമെന്ന് പ്രസിഡന്റ് കെ.സുധാകരൻ. റാലിയിൽ എല്ലാ മതേതരജനാധിപത്യ വിശ്വാസികളെയും അണിനിരത്തും. വിവിധ ജില്ലകളിൽനിന്ന് അമ്പതിനായിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. അറബ് ജനതയുടെ മണ്ണാണ് പാലസ്തീനെന്ന് ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് ഇന്നോളം കോൺഗ്രസും കോൺഗ്രസ് സർക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി സർക്കാരിന്റെ നയങ്ങളെ തിരുത്താൻ പ്രാപ്തമായ സംഘടന കോൺഗ്രസ് മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.