തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.പി.സിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ .യോഗത്തിൽ സതീശനെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യുട്ടീവിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം,.
താൻ കെ.പി.സി.സി യോഗത്തിൽ പങ്കെടുത്തില്ല. തന്നെ വിമർശിക്കുന്നത് തെറ്റല്ല, വിമർശനത്തിലെ കാര്യങ്ങൾ ശരിയാണെങ്കിൽ തിരുത്തും. യോഗത്തിൽ പറഞ്ഞതും പറയാത്തതും വാർത്തയായി. അദ്ധ്യക്ഷനോട് ഭാരവാഹികൾക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു. അതിന് ചേർന്ന .യോഗമാണ്. ഇത്തരം വാർത്തകൾ പുറത്തു തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമശനം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു വിമർശനം ഉയർന്നത്. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും യോഗത്തിൽ വിമർശനമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |