SignIn
Kerala Kaumudi Online
Saturday, 27 July 2024 1.37 PM IST

സുരേഷ് ഗോപി എന്റെ സ്‌പോൺസർ; സ്‌നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് താനെന്ന് അമൃത സുരേഷ്

amritha-suresh

റിയാലിറ്റി ഷോയിൽ പങ്കെടുക്കവേ തന്നെ സഹായിച്ച മലയാള നടനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി ഗായിക അമൃത സുരേഷ്. പരിപാടിക്കിടെ നടൻ സുരേഷ് ഗോപി ഏറെ സഹായിച്ചുവെന്നും സ്‌പോൺസർ ആയെന്നുമാണ് താരം വെളിപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഫാൻ മീറ്റിലായിരുന്നു തുറന്നുപറച്ചിൽ. 'മൗനമേ' എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു അമൃത ഫാൻ മീറ്റിലെത്തിയത്.

അമൃതയുടെ വാക്കുകളിലേയ്ക്ക്...

ഈ പാട്ടിന് അന്ന് എനിക്ക് നല്ല മാർക്ക് കിട്ടിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിന് ഭയങ്കര മാ‌ർക്ക് കുറവായിരുന്നു. അത്രയും ഇംപോർട്ടന്റാണ് ഔട്ട് ഫിറ്റൊക്ക. അന്ന് അങ്കിൾ എന്നെയും അച്ഛനെയും അമ്മയെയും വീട്ടിലേയ്ക്ക് വിളിപ്പിച്ചു. ഔട്ട് ഫിറ്റിന്റെ കാര്യത്തിൽ നിനക്കിനി മാർക്ക് കുറയാൻ പാടില്ലെന്ന് അന്ന് അങ്കിൾ പറഞ്ഞു. അത് മൊത്തം നോക്കിക്കോളാമെന്ന് പറഞ്ഞു. അവിടെന്ന് ഷോയുടെ അവസാനംവരെ അങ്കിൾ ആയിരുന്നു എന്റെ സ്‌പോൺസർ.

എനിക്ക് അങ്കിളെന്ന് പറയുമ്പോൾ അച്ഛന്റെ സ്ഥാനമാണ്. ഒരിക്കലും സ്വന്തം അല്ല എന്ന രീതിയിൽ അങ്കിൾ പെരുമാറിയിട്ടില്ല. എന്റെ എന്നുപറഞ്ഞ് ചേർത്തുനിർത്തിയിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. എല്ലാവരോടും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. അങ്കിൾ എനിക്ക് ജീവനാണ്.

.

A post shared by AMRITHA SURESSH (@amruthasuresh)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMRITHA SURESH, SURESHGOPI, SPONSOR, IDEA STAR SINGER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.