ന്യൂഡൽഹി: ഇന്ത്യ - ടാൻസാനിയ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കാൻ സംഘടിപ്പിച്ച ബിസിനസ് മീറ്റ് വ്യാപാര വാണിജ്യ പങ്കാളിത്തത്തിൽ നാഴികക്കല്ലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരൻ. ഇന്ത്യ - ടാൻസാനിയ ബിസിനസ് റൗണ്ട് ടേബിൾ വി. മുരളീധരനും ടാൻസാനിയൻ വിദേശകാര്യ സഹമന്ത്രി എംബറൂഖ് നസ്സോറോ എംബറൂക്കും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ടാൻസാനിയൻ ദ്വീപസമൂഹമായ സാൻസിബാറിൽ ആരംഭിച്ച ഐ.ഐ.ടി. മദ്രാസ് കാമ്പസ് സന്ദർശിച്ച മന്ത്രി, അദ്ധ്യാപക-വിദ്യാർത്ഥി സമൂഹവുമായി സംവദിച്ചു. സാൻസിബാർ പ്രസിഡന്റ് ഹുസൈൻ അലി മ്വിനിയുമായും കൂടിക്കാഴ്ച നടത്തി. ദാർ-എസ്-സലാമിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
ടാൻസാനിയയിലെത്തിയ വി.മുരളീധരനെ സാൻസിബാറിൽ വിദ്യാഭ്യാസ മന്ത്രി ലെലെ മുഹമ്മദ് മുസയും സംഘവും സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |