പതിവുപോലെ വീണ്ടും വിക്രം ചിത്രം ധ്രുവനച്ചത്തിരം റിലീസ് മാറ്റി. ഓൺലൈൻ ബുക്കിംഗ് വരെ ആരംഭിച്ചിട്ടും ഇന്നലെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ കഴിഞ്ഞില്ല. റിലീസ് മാറ്റിയ വിവരം സംവിധായകൻ ഗൗതം മേനോൻ പുലർച്ചെ മൂന്നിന് ട്വീറ്റ് ചെയ്യുകയായിരുന്നു.സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം. ചിത്രം പുറത്തിറങ്ങാൻ ഒന്നുരണ്ടു ദിവസം കൂടി വേണം എന്നാണ് ഗൗതംമേനോൻ പറയുന്നത്.വിക്രം ജോൺ എന്ന സ്‌പൈ ഏജന്റായി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് പ്രതിനായകൻ. 2016ൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ചിത്രത്തിന്റെ ജോലികൾ നിറുത്തിവയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുമായിരുന്നു. ഏഴു വർഷങ്ങൾക്കുശേഷമാണ് ചിത്രം ഇപ്പോൾ റിലീസിന് എത്തുന്നത്. ഐശ്വര്യ രാജേഷ്, സിമ്രാൻ, പാർത്ഥിപൻ, ദിവ്യദർശിനി, മുന്ന തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |