SignIn
Kerala Kaumudi Online
Saturday, 27 July 2024 8.45 PM IST

മുഖ്യമന്ത്രി നടത്തുന്നത് വെല്ലുവിളി: സതീശൻ

v-d-satheesan

തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി വെല്ലുവിളി നടത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നവകേരള സദസിന്റെ ജനപിന്തുണ പറവൂരിൽ കാണാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനപിന്തുണ കാണാൻ പറവൂർ വരെ വരേണ്ട. സർക്കാർ ഭീഷണിപ്പെടുത്തിയാണ് ആൾക്കാരെ പരിപാടിക്കെത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയും നവകേരള സദസിനായി നിയോഗിച്ചിരിക്കുകയാണ്. ഇത് മുൻകൂട്ടി കണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് യു.ഡി.എഫ് പരാതി നൽകിയിരുന്നു. ഇത് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നിർദ്ദേശിച്ചു. എന്നാൽ ബി.എൽ.ഒമാരെ സംഘാടക സമിതി കൺവീനർമാരായി നിയോഗിച്ചു. പ്രവർത്തിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V D SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.